സേവനങ്ങളെല്ലാം ഒറ്റ ആപ്പില്‍ : ‘കെ – സ്മാര്‍ട് ആപ് ജനുവരി 1 മുതല്‍

Posted on: December 18, 2023

കൊച്ചി : രേഖകള്‍ ‘കെ സ്മാര്‍ട്’ ആപ്പില്‍ അപ്ലോഡ് ചെയ്താല്‍ സെല്‍ഫ് സര്‍ട്ടിഫൈഡ് ബില്‍ഡിംഗ് പെര്‍മിറ്റ് മുതലായവ ഫോണില്‍ കിട്ടും. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നു ജനങ്ങള്‍ക്കു ലഭിക്കേണ്ട സേവനങ്ങളെല്ലാം ജനുവരി 1 മുതല്‍ ഈ ഒറ്റ ആപ് മുഖേന ലഭ്യമാകും.

തദ്ദേശ വകുപ്പിനു വേണ്ടി ഇന്‍ഫര്‍മേഷന്‍ കേരളമിഷന്‍ (ഐകെഎം) വികസിപ്പിച്ച സ്മാര്‍ട് ആപ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ് സ്റ്റോറിലും വൈകാതെലഭ്യമാകും. ആദ്യം കോര്‍പറേഷനുകളും നഗരസഭകളും പിന്നീടു പഞ്ചായത്തുകളും കെ സ്മാര്‍ട്ട് ആകും.

അപേക്ഷാ ഫീസുകള്‍, നികുതി, മറ്റ് ഫീസുകള്‍ എന്നിവ ഓണ്‍ലൈനായി അടയ്ക്കാന്‍ ഇ- പേയ്‌മെന്റ് സംവിധാനം ആപ്പിലുണ്ട്. ബ്ലോക്ക് ചെയിന്‍, നിര്‍മിത ബുദ്ധി, വെര്‍ച്വല്‍ ആന്‍ഡ് ഓഗ്മെന്റഡ് റിയാലിറ്റി, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് തുടങ്ങി വിവിധ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണു കെ – സ്മാര്‍ട് പ്രവര്‍ത്തിക്കുകയെന്ന് ഐകെഎം ചീഫ് മിഷന്‍ ഡയറക്ടര്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു പറഞ്ഞു.

TAGS: K-SMART App |