വായ്പകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് സുസ്ഥിരത ഉറപ്പാക്കാനെന്ന് ആര്‍ബിഐ ഗവര്‍ണര്‍

Posted on: November 23, 2023

ന്യൂഡല്‍ഹി : സുസ്ഥിരത ഉറപ്പാക്കുന്നതിനാണ് ക്രെഡിറ്റ് കാര്‍ഡ് അടക്കമുള്ള വ്യക്തിഗത വായ്പ
കള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. നിലവില്‍ ബാങ്കിംഗ് സംവിധാനത്തിനു മേല്‍ സമ്മര്‍ദമുണ്ടായിട്ടില്ല.

എങ്കിലുംകൃത്യമായ മുന്‍കരുതലുകളും പരിശോധനകളും ധനകാര്യസ്ഥാപനങ്ങള്‍ കൈക്കൊള്ളണമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ഭവന, വിദ്യാഭ്യാസ, വാഹന, സ്വര്‍ണപ്പണയ വായ്പകളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.