ഫേസ് ബുക്ക് ദ ഫൈൻഡിനെ ഏറ്റെടുത്തു

Posted on: March 16, 2015

The-Find-Logo-big

ഹ്യൂസ്റ്റൺ : ഫേസ് ബുക്ക് ഷോപ്പിംഗ് സേർച്ച് എൻജിനായ ദ ഫൈൻഡിനെ ഏറ്റെടുത്തു. ഏറ്റെടുക്കാനുള്ള മുതൽമുടക്ക് ഇരു കമ്പനികളും വ്യക്തമാക്കിയിട്ടില്ല. ദ ഫൈൻഡ് മൂന്ന തവണയായി 26 മില്യൺ ഡോളർ സമാഹരിച്ചിരുന്നു. ഇന്ത്യൻ വംശജരായ ശിവകുമാറും (സിഇഒ) ശശികാന്ത്ഖണ്ഡേൽവാളും (സിടിഒ) ചേർന്നാണ് 2006 ൽ ദ ഫൈൻഡ് സ്ഥാപിച്ചത്.

കാലിഫോർണിയ ആസ്ഥാനമായുള്ള ദ ഫൈൻഡിന്റെ ഏറ്റെടുക്കൽ ഫേസ്ബുക്കിന്റെ ഡിജിറ്റൽ അഡ്വട്ടൈസിംഗ് ബിസിനസിൽ വൻകുതിപ്പിന് ഇടയാക്കും. കഴിഞ്ഞവർഷം 12.6 ബില്യൺ ഡോളറായിരുന്നു ഫേസ് ബുക്കിന്റെ പരസ്യവരുമാനം. 2014 ജൂലൈ മുതൽ അനുയോജ്യമായ കമ്പനികളെ കണ്ടെത്താനുള്ള നീക്കത്തിലായിരുന്നു ഫേസ് ബുക്ക്.