എംഎസ്എംഇകള്‍ക്കായി ഹെല്‍പ് ഡെസ്‌ക് തുറന്നു

Posted on: August 21, 2023

കൊച്ചി : വ്യവസായ വാണിജ്യവകുപ്പും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയും ചേര്‍ന്നു തുടങ്ങിയ എംഎസ്എംഇ ഹെല്‍പ് ഡെസ്‌ക് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.

കേരളസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പസ്റ്റേറ്റ് ഇന്‍ഡറേഷന്‍ (കെഎസ്‌ഐഡിസി) മാനേജിംഗ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, ഐസിഎഐ മുന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗംബാബു ഏബ്രഹാം കള്ളിവയലില്‍, എറണാകുളം ബ്രാഞ്ച് ചെയര്‍പഴ്‌സന്‍ ദീപ വര്‍ഗീസ്, എറണാകുളം ബ്രാഞ്ച് സെക്രട്ടറി എ.എസ്. ആനന്ദ് എന്നിവര്‍ പ്രസംഗിച്ചു.

എല്ലാ മാസത്തിലെയും ആദ്യ ശനി ഐസിഎഐയുടെ കീഴിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ റീജനല്‍ ഓഫിസുകളില്‍ എംഎസ്എംഇകള്‍ക്കു ഹെല്‍പ് ഡെസ്‌ക് സേവനം ലഭിക്കും. സേവനം ഒരു വര്‍ഷം സൗജന്യമായിരിക്കും.

TAGS: P Rajeeve |