സംരംഭക വായ്പ്പാ പദ്ധതിക്ക് തുടക്കമായി

Posted on: July 23, 2022

തിരുവനന്തപുരം: കേരളത്തെ സംരംഭക സൗഹൃദമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. 2022 – 23 സംരംഭക വര്‍ഷത്തിന്റെ ഭാഗമായി നടത്തിയ സംരംഭക വായ്പാ പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് സംരംഭകര്‍ക്കായി പുതിയ വായ്പാ പദ്ധതി ആരംഭിക്കുന്നത്.

സംരംഭകരെ തേടി പോകുന്ന നയമാണ് സര്‍ക്കാരിന്റേത്. എന്റെ സംരംഭം നാടിന്റെ അഭിമാനം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഒരു വര്‍ഷത്തെ കേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തില്‍ വ്യവസായം, തദേശ സ്വയംഭരണം,
സഹകരണം തുടങ്ങിയ വകുപ്പുകള്‍ യോജിച്ചാണ് സംരംഭക വാപദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 21,949.59 കോടിയുടെ നിക്ഷേപവും 92,955 തൊഴിലവസരവുംസൃഷ്ടിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ വായ്പാ സംവിധാനത്തിന്റെ മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനവും വിവിധ ബാങ്കുകള്‍ സംരംഭകര്‍ക്ക് നല്‍കുന്ന വാഅനുമതി പ്രതിക വിതരണ
ത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. വി.കെ പ്രശാന്ത് എംഎല്‍എ അധ്യക്ഷനായിരുന്നു.