ബിഎസ്ഇ ഓഹരികളുടെ വിപണിമൂല്യം 299.90 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

Posted on: July 6, 2023

മുംബൈ : ബോംബെ എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ ആകെ വിപണിമൂല്യം 299.90
ലക്ഷം കോടി രൂപയായി ഉയര്‍ന്നു. റെക്കോര്‍ഡ് നിരക്കാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി വിപണികളിലുണ്ടായ നേട്ടമാണ് വിപണിമൂല്യം റെക്കോര്‍ഡിലെത്താന്‍ ഇടയാക്കിയത്.

അതേസമയം ഇന്നലെ ഓഹരി വിപണികളില്‍ നേരിയ ലാഭമെടുപ്പ് നടന്നു. സെന്‍സെക്‌സ് സൂചിക 33 പോയിന്റ് ഇടിഞ്ഞു. കഴിഞ്ഞ 5 വ്യാപാരദിനങ്ങളില്‍ സെന്‍സെക്‌സ് സൂചിക 2500 പോയിന്റ് ഉയര്‍ന്നിരുന്നു.

മാരുതി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യൂണിലീവര്‍, ഐടിസി, ഐസി ഐസിഐ ബാങ്ക്, പവര്‍ഗ്രിഡ്, നെസ്ലെ തുടങ്ങിയ കമ്പനികളുടെ നേട്ടമാണ് വിപണിമൂല്യം ഉയര്‍ത്തിയത്. എച്ച്ഡിഎഫ്‌സി ഓഹരികള്‍ക്ക് ഇന്നലെ 3% ഇടിവു നേരിട്ടു.

 

TAGS: BSE Sensex |