റിസർവ്ബാങ്ക് റിപ്പോനിരക്ക് കുറച്ചു

Posted on: March 4, 2015

RBI-round-logo-big

മുംബൈ : റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ 0.25 ശതമാനം കുറവ് വരുത്തി. റിസർവ് ബാങ്ക് വണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ (റിപ്പോ) നിരക്ക് 7.75 ശതമാനത്തിൽ നിന്ന് 7.5 ശതമാനമാക്കി. ബാങ്കുകൾ ഭവന-വാഹന വായ്പാ പലിശ നിരക്കിൽ കുറവ് വരുത്തിയേക്കും.

ബാങ്കുകളിൽ നിന്ന് റിസർവ് ബാങ്ക് സ്വീകരിക്കുന്ന (റിവേഴ്‌സ് റിപ്പോ) വായ്പയുടെ പലിശയിലും (6.75 %) കരുതൽ ധനാനുപാതത്തിലും (4 %) മാറ്റം വരുത്തിയിട്ടില്ല.

റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താതെയാണ് കഴിഞ്ഞമാസം രഘുറാം രാജൻ റിസർവ് ബാങ്കിന്റെ വായ്പനയം പ്രഖ്യാപിച്ചത്. ജനുവരി 15 ന് 0.25 ശതമാനം കുറവ് വരുത്തിയിരുന്നു.