ഓഹരിവിപണിയിലെ നിക്ഷേപം വർധിപ്പിക്കുമെന്ന് എൽഐസി

Posted on: October 27, 2013

LIC

എൽഐസി നടപ്പുവർഷം ഓഹരി വിപണിയിൽ 40,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ചെയർമാൻ എസ്.കെ റോയ്. 32,000 കോടി രൂപ നിക്ഷേപിച്ചു കഴിഞ്ഞു. രണ്ടാം ക്വാർട്ടറിൽ 15 സെൻസെക്‌സസ് കമ്പനികളിലെ എൽഐസിയുടെ നിക്ഷേപമൂല്യം 14,500 കോടി രൂപ വരും.

രണ്ടാം ക്വാർട്ടറിൽ ഇൻഫോസിസ് ഓഹരികളുടെ വില്പന വഴി 3,400 കോടി രൂപ സമാഹരിച്ചിരുന്നു. ഇതോടെ ഇൻഫോസിസിലെ ഓഹരിവിഹിതം 6.72 ശതമാനത്തിൽ നിന്ന് 4.95 ശതമാനമായി.എൽഐസിക്കു ഏറ്റവും കൂടുതൽ ഓഹരിനിക്ഷേപമുള്ളത് എൽ ആൻഡ് ടിയിലാണ്. 16.34 ശതമാനം ഓഹരികളാണ് എൽഐസിക്കുള്ളത്.

ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, സെസ സ്റ്റെർലൈറ്റ്, മാരുതി സുസുക്കി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയിലെ ഓഹരി വിഹിതം എൽഐസി വർധിപ്പിക്കുകയും ചെയ്തു.