May 2024
കെഎഫ്സിക്ക് ലാഭത്തില്‍ നാലിരട്ടി വര്‍ധന
Posted on: June 8, 2023
കൊച്ചി : കെഎഫ്സിക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലാഭത്തില്‍ നാലിരട്ടി വര്‍ധന. മുന്‍വര്‍ഷം 13.2 കോടിയായിരുന്ന ലാഭം 2022-23 സാമ്പത്തിക വര്‍ഷം 50.1 കോടിയായി. വായ്പകള്‍ 4,750 കോടിയില്‍ നിന്ന് 6,520 കോടിയായും വര്‍ധിച്ചു.
പലിശ വരുമാനം 38.46% വളര്‍ച്ചയോടെ 543.64 കോടിയായി. മൊത്തവരുമാനം 518.17 കോടിയില്‍ നിന്ന് 694.38 കോടിയായി. നിഷ്ക്രിയ ആസ്തി മുന്‍വര്‍ഷത്തെ 3.27 ശതമാനത്തില്‍ നിന്ന് 3.11 ശതമാനമായി കുറഞ്ഞു.
അറ്റ് നിഷ്ക്രിയ ആസ്തി 1.28 ശതമാനത്തില്‍ നിന്ന് 0.74 ശതമാനമായും കുറഞ്ഞു. കെഎഫ്സിയുടെ 70 വര്‍ഷത്തെ ചരിത്രത്തിലെ മികച്ച പ്രകടനമാണിതെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. വായ്പാ തുക 10000 കോടിയായി ഉയര്‍ത്താനാണു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു.
TAGS: KFC |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന