ടിസിഎസിന്റെ ബ്രാൻഡ് മൂല്യം 53,000 കോടി രൂപ

Posted on: February 20, 2015

TCS-building-big

മുംബൈ : രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ് വേർ കയറ്റുമതി സ്ഥാപനമായ ടിസിഎസിന്റെ ബ്രാൻഡ് മൂല്യം 53,000 (8.7 ബില്യൺ ഡോളർ) കോടി രൂപയായി. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യാന്തര ബ്രാൻഡിംഗ് സ്ഥാപനമായ ബ്രാൻഡ് ഫിനാൻസിന്റേതാണ് ഈ വിലയിരുത്തൽ. 2010 ൽ 2.3 ബില്യൺ ഡോളറായിരുന്നു ടിസിഎസിന്റെ ബ്രാൻഡ് മൂല്യം.

ബ്രാൻഡ് കരുത്തിൽ ടിസിഎസ് എഎ+ എന്ന ഉയർന്ന റേറ്റിംഗാണ് നേടിയത്. അഞ്ചു വർഷത്തിനിടെ 2.3 ബില്യൺ ഡോളറിൽ നിന്ന് 8.7 ബില്യൺ ഡോളറായി. 271 ശതമാനം വളർച്ച കൈവരിച്ചു. ഇതോടെ ഐടി മേഖലയിലെ ഏറ്റവും മികച്ച നാലു ബ്രാൻഡുകളിലൊന്നായി ടിസിഎസ് മാറിയെന്ന് ബ്രാൻഡ് ഫിനാൻസ് ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് ഹൈഗ് ചൂണ്ടിക്കാട്ടി.

വിപണിയിലെ വിശ്വാസ്യത, പ്രതിഛായ, ബൗദ്ധിക സ്വത്ത് തുടങ്ങിയ കണക്കിലെടുത്താണ് ബ്രാൻഡ് മൂല്യം കണക്കാക്കിയത്. പുതുതലമുറ ബ്രാൻഡുകളിൽ ട്വിറ്ററാണ് വളർച്ചാവേഗം പ്രകടമാക്കുന്നത്. ട്വിറ്ററിന്റെ ബ്രാൻഡ് മൂല്യം മൂന്നുമടങ്ങ് വർധിച്ച് 4.4 ബില്യൺ ഡോളറായെന്നും ഹൈഗ് പറഞ്ഞു.