ഹിന്ദുജ ഗ്രൂപ്പ് ഇന്ത്യയിൽ 10 ബില്യൺ ഡോളർ മുതൽമുടക്കും

Posted on: February 17, 2015

Solar-Projects-in-Rajasthan

മുംബൈ : ഹിന്ദുജ ഗ്രൂപ്പ് ഇന്ത്യയിൽ 10 ബില്യൺ ഡോളർ (62,000 കോടി രൂപ) മുതൽമുടക്കാൻ ഒരുങ്ങുന്നു. പ്രതിരോധം, അടിസ്ഥാനസൗകര്യവികസനം തുടങ്ങിയ മേഖലകളിലായിരിക്കും നിക്ഷേപം നടത്തുകയെന്ന് ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ പ്രകാശ് ഹിന്ദുജ പറഞ്ഞു. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായിരിക്കും പുതിയ സംരംഭങ്ങൾ.

പാരമ്പര്യേതര ഊർജ്ജമേഖലയിൽ മൂന്ന് സോളാർ പദ്ധതികളിൽ ഹിന്ദുജ ഗ്രൂപ്പ് മുതൽമുടക്കും. രാജസ്ഥാനിലും ഗുജറാത്തിലുമായി 1,000 മെഗാവാട്ട് സൗരോർജ്ജം ഉത്പാദിപ്പിക്കാനാണ് ഗ്രൂപ്പിന്റെ നീക്കം. ഇതിനായി ഭൂമി ഏറ്റെടുത്തുകഴിഞ്ഞു. ഹിന്ദുജ ഗ്രൂപ്പ് ഇന്ത്യ ചെയർമാൻ അശോക് ഹിന്ദുജയുടെ ഷോം ഹിന്ദുജയ്ക്കാണ് സൗരോർജ്ജ പദ്ധതിയുടെ ചുമതല.