ഇന്ത്യയില്‍ അതിസമ്പന്ന പട്ടികയില്‍ 24 മലയാളികള്‍

Posted on: September 23, 2022

കൊച്ചി : ഹുറുണ്‍ ഇന്ത്യയും ഐഐഎഫ്എല്‍ വെല്‍ത്തും ചേര്‍ന്ന് തയ്യാറാക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ പുതിയ പട്ടികയില്‍ 24 മലയാളികള്‍ ഇടം നേടി. ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി 54,700 കോടി രൂപയുടെ ആസ്തിയുമായി മലയാളികളില്‍ വീണ്ടും ഒന്നാംസ്ഥാനം നിലനിര്‍ത്തി.

എഡ്യൂടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രനാണ് രണ്ടാം സ്ഥാനത്ത്. 30,600 കോടി രൂപയാണ് പട്ടികപ്രകാരം അദ്ദേഹത്തിന്റെ ആസ്തി. 28,600 കോടി രൂപയുടെ ആസ്തിയുള്ള ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനാണ് മൂന്നാംസ്ഥാനത്ത്.

ജോയ് ആലുക്കാസ് ഗ്രൂപ്പ് മേധാവി ജോയ് ആലുക്കാസ്, ശോഭ ഗ്രൂപ്പ് ചെയര്‍മാന്‍ പി എന്‍സി മേനോന്‍, ജെംസ് എഡ്യുക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കി, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ് ഡി ഷിബുലാല്‍ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍, സാറ ജോര്‍ജ്, ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ് ജേക്കബ് മുത്തൂറ്റ് (മുത്തൂറ്റ്ഫിനാന്‍സ്), കല്യാണ്‍ ജ്വല്ലേഴ്‌സ് എംഡി ടി എസ് കല്യാണരാമന്‍, വി ഗാര്‍ഡ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, സ്പ്രിങ്ക്‌ളര്‍ ഉടമ രാഗി തോമസ്, ജ്യോതിലാബ്‌സ് സ്ഥാപകന്‍ എം പി രാമചന്ദ്രന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എംഡി ആസാദ് മുപ്പന്‍, മണപ്പുറം ഫിനാന്‍സ് എംഡി വി പി നന്ദകുമാര്‍, ജോണ്‍ഡിസ്റ്റിലറിസ് ചെയര്‍മാന്‍ പോള്‍പി ജോണ്‍, ശ്രീ ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, എസ്എഫ്ഒ ടെക്‌നോളജീസ് ചെയര്‍മാന്‍ ജാവേദ് കെഹസ്സന്‍, തോമസ് മുത്തൂറ്റ്, തോമസ് ജോര്‍ജ് മുത്തൂറ്റ്, തോമസ് ജോണ്‍ മുത്തൂറ്റ് (മുത്തൂറ്റ് ഗ്രൂപ്പ്), ഗൂഗിള്‍ ക്ലൗഡ് സിഇഒ തോമസ്‌കുര്യന്‍, കെഫ് ഹോള്‍ഡിങ്‌സ്, ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികള്‍.

ഇന്ത്യയിലെ അതിസമ്പന്നരില്‍ ഒന്നാംസ്ഥാനത്തുള്ളത് 10,94 ലക്ഷം കോടി രൂപ ആസ്തിയുള്ള അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം ആദാനിയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്ഥാപകന്‍ സൈറസ് പൂനാവാല എന്നിവരാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ളത്.

 

TAGS: M A Yusaf Ali |