ആം ആദ്മി ഡൽഹി തൂത്തുവാരി

Posted on: February 10, 2015

AAP-Victory-celebration-big

ന്യൂഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ 67 മണ്ഡലങ്ങളിൽ ആം ആദ്മി പാർട്ടിക്ക് ഉജ്ജ്വലവിജയം. ആകെയുള്ള 70 മണ്ഡലങ്ങളിൽ മൂന്നിടത്ത് മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. കോൺഗ്രസിന് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല. എഎപിക്ക് നൽകിയ അംഗീകാരത്തിന് അരവിന്ദ് കെജരിവാൾ ജനങ്ങൾക്ക് നന്ദി പറഞ്ഞു.

അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള എഎപി സർക്കാർ 14 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാംലീല മൈതാനിയിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ. അരവിന്ദ് കെജരിവാളിന് പുറമെ മനീഷ് സിസോദിയ (പട്പട്ഗഞ്ച്), സൗരഭ് ഭരദ്വാജ് (ഗ്രേറ്റർകൈലാഷ്), രാഖി ബിർള (മംഗോൾപുരി), അൽക്ക ലാംബ (ചാന്ദ്‌നിചൗക്ക്) തുടങ്ങിയ പ്രമുഖ എഎപി നേതാക്കൾ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു.