കൊച്ചി മെട്രോക്കായി സ്വതന്ത്ര റോബോട്ടുകളെ നിര്‍മ്മിക്കാന്‍ ഫിസാറ്റ് എന്‍ജിനിയറിംഗ് കോളേജ്

Posted on: June 28, 2022

 


കൊച്ചി : ഫിസാറ്റ് എന്‍ജിനിയറിംഗ് കോളേജ് കൊച്ചി മെടോക്കായി റോബോട്ടുകളെ നിര്‍മ്മിക്കും. ആദ്യ ഘട്ടത്തില്‍ കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഷനാണിലാണ് സ്വതന്ത്ര റോബോട്ടിനെ സ്ഥാപിക്കുന്നത്. ഇതിനുള്ള ധാരണ പത്രത്തിന് കെ എം ആര്‍എലും അങ്കമാലി ഫിസാറ്റ് എന്‍ജിനിയറിംഗ് കോളേജും തമ്മില്‍ ധാരണയായി. മെട്രോസ്റ്റേഷനില്‍ എത്തുന്ന യാത്രക്കാരെ റോബോട്ട് സ്വാഗതം ചെയ്യും. തുടര്‍ന്ന് യാത്രക്കാര്‍ അവരുടെ ഏതു സംശയങ്ങളും ദുരീകരിക്കാനുള്ള അവസരം ഒരുക്കും.

കുട്ടികള്‍ക്ക് വേണമെങ്കില്‍ പാട്ടു പാടി കൊടുക്കാനും അവരോടൊപ്പം നൃത്തം ചെയ്യാനും റോബോട്ട് തയ്യാറാണ്. യാത്രക്കാരുടെ സംശങ്ങള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലും മറുപടി നല്‍കും. യാത്രക്കാര്‍ പറയുന്ന പരാതികള്‍ ഒരു പരിധി വരെ പരിഹരിക്കാനും ഇല്ലെങ്കില്‍ വേണ്ടപ്പെട്ട അധികാരികളെ അറിയിക്കാനും റോബോട്ടുകള്‍ക്ക് കഴിയും.

എല്ലാ മെട്രോ സ്റ്റേഷനുകളിലും റോബോട്ടുകളെ സ്ഥാപിക്കുന്നതിന് ധാരണയായിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ ടിക്കറ്റ് ബുക്കിംഗ് സംവിധാനം ഈ റോബോട്ടുകള്‍ വഴി നടത്താന്‍ കഴിയും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. റോബോട്ടുകളുടെ ചാര്‍ജ് തീര്‍ന്നു കഴിഞ്ഞാല്‍ ഇതു തനിയെ
ചാര്‍ജ് ചെയ്യും എന്നുള്ള പ്രത്യേകതയും ഇതിനുണ്ട്. ഫിസാറ്റ് സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ റോബോട്ടിം
ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇലക്ടിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്എഞ്ചിനിയേര്‍സും സംയുക്തമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഫിസാറ്റ് സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ റോബോട്ടിക്‌സനോഡല്‍ ഓഫീസര്‍ ബിജോയ് വര്‍ഗീസ്, മഹേഷ് സി, രാജേഷ്ആര്‍, ഡന്റ് കോ ഓര്‍ഡിനേറ്ററുമാരായ ജോസ് ബെന്‍, രോഹിത് ജോര്‍ജ് എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.