ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 1 മുതൽ

Posted on: October 23, 2013

gksf-boxഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ ഏഴാം സീസണിനു ഡിസംബർ ഒന്നിനു തുടക്കം കുറിക്കും. ഒരു കോടി രൂപയുടെ ഒന്നാം സമ്മാനവും 11 കോടി രൂപയുടെ സ്വർണസമ്മാനങ്ങളുമാണ് ഇക്കുറി നൽകപ്പെടുന്നത്. ഒരു ലക്ഷം വ്യാപാരസ്ഥാപനങ്ങൾ മേളയിൽ രജിസ്റ്റർ ചെയ്യുമെന്ന് മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു.

ഷോപ്പിംഗ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന വ്യാപാരസ്ഥാപനങ്ങൾക്കുള്ള രജിസ്‌ട്രേഷൻ ഫീസ് ഒഴിവാക്കിയിട്ടുണ്ട്.ഇത്തവണ രണ്ടുകോടി കൂപ്പൺ വിൽക്കുമെന്നാണ് പ്രതീക്ഷ. കൂപ്പണുകൾ വിതരണം ചെയ്യുന്ന കടകൾക്കു സമ്മാനമുണ്ടെന്നുള്ളതാണ് മേളയുടെ മറ്റൊരു പ്രത്യേകത. ഷോപ്പിംഗ് ഫെസ്റ്റിവലിനു 15 കോടി രൂപയാണ് സർക്കാർ സഹായം.

മെഗാ നറുക്കെടുപ്പിൽ നാലു കോടി രൂപയുടെ കാഷ് പ്രൈസ് വിതരണം ചെയ്യും. ഒന്നാം സമ്മാനമായ ഒരു കോടി രൂപയ്ക്കു പുറമെ രണ്ടാം സമ്മാനം പത്തു ലക്ഷം രൂപ വീതം 15 പേർക്കും അഞ്ചു ലക്ഷം രൂപ വീതം 20 പേർക്കും ഒരു ലക്ഷം രൂപ വീതം 50 പേർക്കും നൽകും. ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ ഒന്നിനു കോഴിക്കോട്ട് മുഖ്യമന്ത്രി നിർവഹിക്കും.സമാപനം തൃശൂരിലാണ്.