എല്‍.ഐ.സി.ക്ക് 2372 കോടി അറ്റാദായം

Posted on: May 31, 2022

മുംബൈ : പൊതുമേഖലാ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനായ എല്‍.ഐ.സി.ക്ക് 2022 മാര്‍ച്ച് 31-ന് അവസാനിച്ച നാലാം പാദത്തില്‍ 2372 കോടി രൂപയുടെ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം കുറവാണിത്.

കമ്പനിയുടെ പ്രീമിയത്തിലുള്ള മൊത്തം വരുമാനം 18 ശതമാനം വര്‍ധിച്ച് 1.44 ലക്ഷം കോടി രൂപയായി. മുന്‍വര്‍ഷം 1.22 ലക്ഷം കോടിയായിരുന്നു. നിക്ഷേപങ്ങളില്‍നിന്നുള്ള വരുമാനം 67,855.59 കോടി രൂപയാണ്. മുന്‍വര്‍ഷമിത് 67,684.27 കോടി രൂപയായിരുന്നു. പത്തുരൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 1.5 രൂപവീതം ലാഭവീതവും കമ്പനി പ്രഖ്യാപിച്ചു.

 

TAGS: LIC |