ഇൻഡിഗോ ഓഹരി വാങ്ങാൻ ഖത്തർഎയർവേസ് വീണ്ടും രംഗത്ത്

Posted on: February 6, 2015

Indigo-Airlines-fleet-big

ന്യൂഡൽഹി : ഇടവേളയ്ക്കു ശേഷം ഇൻഡിഗോ എയർലൈൻസിന്റെ ഓഹരി വാങ്ങാൻ ഖത്തർ എയർവേസ് വീണ്ടും രംഗത്ത്. ഇന്നലെ ന്യൂഡൽഹിയിലെ ഒബ്‌റോയ് ഹോട്ടലിൽ ഖത്തർ എയർവേസ് ഗ്രൂപ്പ് സിഇഒ അക്ബർ അൽ ബേക്കറും ഇൻഡിഗോ പ്രമോട്ടർ രാഹുൽ ഭാട്ടിയയും തമ്മിൽ അനൗപചാരിക കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടികാഴ്ചയുടെ വിശദാംശങ്ങൾ ഇരു കമ്പനികളും വെളിപ്പെടുത്തിയിട്ടില്ല. ഇന്നലത്തെ കൂടിക്കാഴ്ച ഓഹരിവില്പനയുടെ പ്രാരംഭചർച്ചയെന്നാണ് വിപണി വൃത്തങ്ങളുടെ നിഗമനം.

നേരത്തെ ഇത്തിഹാദ് എയർവേസ്, ജെറ്റ് എയർവേസിൽ ഓഹരി വാങ്ങിയതിനു പിന്നാലെ ഖത്തർ എയർവേസ് അനുയോജ്യമായ എയർലൈൻ കമ്പനികൾക്കു വേണ്ടി അന്വേഷണം നടത്തിയിരുന്നു. അടുത്തയിടെ ഇൻഡിഗോ 49 ശതമാനം ഓഹരി നൽകാൻ ഒരുങ്ങിയാൽ പരിഗണിക്കുമെന്ന് അക്ബർ അൽ ബേക്കർ വ്യക്തമാക്കിയിരുന്നു.