റിപ്പോനിരക്കുകളിൽ മാറ്റമില്ലാതെ വായ്പാനയം

Posted on: February 3, 2015

RBI-round-logo-big

മുംബൈ : റിപ്പോനിരക്കുകളിൽ മാറ്റമില്ലാതെ റിസർവ്ബാങ്കിന്റെ വായ്പനയം പ്രഖ്യാപിച്ചു. കരുതൽധനാനുപാതത്തിലും (സിആർആർ) മാറ്റമില്ല. അതേസമയം എസ്എൽആർ നിരക്ക് അരശതമാനം കുറച്ചു. ജനുവരി 15 നാണ് റിസർവ് ബാങ്ക് 0.25 ശതമാനം കുറവ് വരുത്തിയത്.

റിസർവ് ബാങ്ക് നിലവിൽ വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പ (റിപ്പോ)യുടെ പലിശ 7.75 ശതമാനവും ബാങ്കുകളിൽ നിന്ന് ആർബിഐ സ്വീകരിക്കുന്ന വായ്പയുടെ (റിവേഴ്‌സ് റിപ്പോ) പലിശ 6.75 ശതമാനവുമാണ്. കരുതൽധനാനുപാതം (സിആർആർ) നാലു ശതമാനവുമാണ്.