എൽ ഐ സി ഐപിഒ യ്ക്ക് സെബി അനുമതി

Posted on: March 10, 2022

മുംബൈ : രാജ്യത്തെ ഏറ്റവുംവലിയ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.
സി.യുടെ ഐ.പി.ഒ.യ്ക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)
അനുമതി നല്‍കി. അതേസമയം, വിപണിയില്‍ പ്രതികൂലസ്ഥിതി നിലനില്‍ക്കുന്നതിനാല്‍ ഐ. പി.ഒ. എപ്പോള്‍ നടക്കുമെന്നതില്‍ വ്യക്തതയായിട്ടില്ല.

മാര്‍ച്ച് ആദ്യപകുതിയില്‍ ഐ.പി.ഒ. നടക്കുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റ പശ്ചാത്തലത്തില്‍ അടുത്ത സാമ്പത്തികവര്‍ഷത്തേക്ക് നീണ്ടുപോയേക്കാം.

ചൊവ്വാഴ്ച വൈകീട്ടാണ് എല്‍.ഐ.സി.യുടെ ഡി.ആര്‍.എച്ച്.പി.ക്ക് സെബി അംഗീകാരം നല്‍കിയത്. ഫെബ്രുവരി 12-നാണ് എല്‍.ഐ.സി. സെബിയില്‍ അപേക്ഷ നല്‍കിയത്. ഏറ്റവും വേഗത്തില്‍ സെബി അനുമതി നേടിയ ഐ.പി.ഒ. അപേക്ഷകളില്‍ ഒന്നാണ് എല്‍.ഐ.സി. യുടേത്. ഡി.ആര്‍.എച്ച്.പി.ക്ക് അന്തിമാനുമതിയായതോടെ ഇനി എപ്പോള്‍ വേണമെങ്കിലും കമ്പനിക്ക് ഐ.പി. ഒ. നടത്താനാകും.

എല്‍.ഐ.സി.യുടെ അഞ്ചുശതമാനം വരുന്ന 31.6 കോടി ഓഹരികള്‍ വിറ്റഴിച്ച് 60,000 മുതല്‍ 16,000 കോടി രൂപ വരെ സമാഹരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

 

TAGS: LIC | LIC IPO |