എൽഐസി ഐപിഒ : സെബിക്ക് കരട് രേഖ സമർപ്പിച്ചു

Posted on: February 14, 2022

കൊച്ചി :  ലൈഫ് ഇൻഷുറൻസ് കോർപറേഷൻ പ്രാഥമിക ഓഹരി വില്പനയുടെ മുന്നോടിയായി സെബിക്ക് കരട് രേഖ സമർപ്പിച്ചു. അഞ്ചുശതമാനം ഓഹരികളാണ് ഐ.പി.ഒ.യിലൂടെ കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കുന്നത്. 31.62 കോടിഓഹരികള്‍ വരുമിത്. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ.യില്‍ പുതിയ മൂലധനം ലക്ഷ്യമിടുന്നില്ല.

വില്പനയക്കുവക്കുന്ന മൊത്തം ഓഹരികളില്‍ 35 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ ക്കായി വകയിരുത്തും. ഇതില്‍ അര്‍ഹരായ ജീവനക്കാര്‍ക്കും പോളിസി ഉടമകള്‍ക്കും റിസര്‍ വേഷന്‍ ഉണ്ടാകും. ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ക്കും മുന്‍ഗണന ലഭിക്കും. അടുത്തമാസത്തോടെ ഐ.പി.ഒ. പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

TAGS: LIC | LIC IPO |