May 2024
ടാറ്റാ മോട്ടോഴ്സിന് 175.85 കോടി രൂപ ലാഭം
Posted on: February 1, 2022
ന്യൂഡല്‍ഹി : വാഹനനിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്സ് ഡിസംബറില്‍ അവസാനിച്ച മൂന്നാം ത്രൈമാസത്തില്‍ 175.85 കോടി രൂപ ലാഭം നേടി. പ്രവര്‍ത്തന വരുമാനം 12,352.78 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 9635.78 കോടിയായിരുന്നു വരുമാനം.
കയറ്റുമതി ഉള്‍പ്പെടെ മൊത്തം വില്പന 30.4 ശതമാനം വര്‍ധിച്ച് 200.212 യൂണിറ്റാണ്. ഏപ്രില്‍ – ഡിസംബര്‍ കാലയളവിലെ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) വില്പന 10,000 യൂണിറ്റ് ആണെന്നും ടാറ്റാ മോട്ടോഴ്സ് അറിയിച്ചു.
TAGS: Tata Motors |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന