ടാറ്റാ മോട്ടോഴ്‌സിന് 175.85 കോടി രൂപ ലാഭം

Posted on: February 1, 2022

ന്യൂഡല്‍ഹി : വാഹനനിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്‌സ് ഡിസംബറില്‍ അവസാനിച്ച മൂന്നാം ത്രൈമാസത്തില്‍ 175.85 കോടി രൂപ ലാഭം നേടി. പ്രവര്‍ത്തന വരുമാനം 12,352.78 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 9635.78 കോടിയായിരുന്നു വരുമാനം.

കയറ്റുമതി ഉള്‍പ്പെടെ മൊത്തം വില്പന 30.4 ശതമാനം വര്‍ധിച്ച് 200.212 യൂണിറ്റാണ്. ഏപ്രില്‍ – ഡിസംബര്‍ കാലയളവിലെ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) വില്പന 10,000 യൂണിറ്റ് ആണെന്നും ടാറ്റാ മോട്ടോഴ്‌സ് അറിയിച്ചു.

TAGS: Tata Motors |