റിലയന്‍സിന് 20,539 കോടി രൂപ അറ്റാദായം

Posted on: January 24, 2022

മുംബൈ : റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 2021 ഒക് ടോബര്‍ – ഡിസംബര്‍ ത്രൈമാസത്തില്‍ 20.539 കോടി രൂപ അറ്റാദായം. മുന്‍വര്‍ഷം ഇതേകാലത്തിത് 14,894 കോടി രൂപയായിരുന്നു. മൊത്തം വരുമാനം 52.2 ശതമാനം ഉയര്‍ന്ന് 2,09,823 കോടി രൂപയായി.

വടക്കേ അമേരിക്കയിലെ ഷെയില്‍ ഗ്യാസ് പദ്ധതിയിലെ നിക്ഷേപം വിറ്റഴിച്ചതിലൂടെ 2872 കോടി രൂപ ലഭിച്ചിട്ടുണ്ട്. മൂന്നാം ത്രൈമാസത്തില്‍ സാമ്പത്തികച്ചെലവ് 11.9 ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞു. ഇതാണ് അറ്റാദായം ഉയരാന്‍സഹായകമായത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍ മാത്രം അറ്റാദായം 17.8 ശതമാനം ഉയര്‍ന്ന് 10,167
കോടിയായിട്ടുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റ ചരിത്രത്തില്‍ ഏതെങ്കിലും ഒരു പാദവര്‍ഷത്തില്‍ ഉണ്ടാകുന്ന ഏറ്റവും മികച്ച പ്രകടനമാണിതെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു.

കമ്പനിയുടെ ഉപഭോക്ത ബിസിനസ്, ചില്ലവ്യാപാര മേഖല, ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവയിലും ഇതു
വരെ യുള്ള തില്‍ മികച്ചപ്രകടനമാണ് ഇത്തവണത്തതെന്നും അദ്ദേഹം സൂചിപ്പിച്ചു.