ടാറ്റാ മോട്ടോഴ്‌സ് 7,500 കോടിയുടെ നിക്ഷേപത്തിന് ഒരുങ്ങുന്നു

Posted on: December 10, 2021

മുംബൈ : വാണിജ്യ വാഹനവിഭാഗത്തില്‍ നാലുമുതല്‍ അഞ്ചുവര്‍ഷം കൊണ്ട് 7,500 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി ടാറ്റാ മോട്ടോഴ്‌സ്.

വൈദ്യുതവാഹനങ്ങള്‍ക്കുള്‍പ്പെടെ പുതുതലമുറ പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിന് പ്രാധാന്യം നല്‍കിക്കൊണ്ടായിരിക്കും നിക്ഷേപം.

വൈദ്യുത കാര്‍ വിപണിയില്‍ ഇന്ത്യയില്‍ മുന്നിലുള്ളത് ടാറ്റാ മോട്ടോഴാണ്. വാണിജ്യവാഹന വിഭാഗത്തിലും വിപണിയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് സ്ഥാനം നിലനിര്‍ത്തുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. ചെറു വാണിജ്യ വൈദ്യുതവാഹനങ്ങളാകും ആദ്യം പുറത്തിറക്കുക.

 

TAGS: Tata Motors |