May 2024
ജെറ്റ് എയര്‍വേസ് 100 വിമാനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നു
Posted on: December 3, 2021
മുംബൈ ; സേവനം പുനരാരംഭിക്കുന്നതിനു മുമ്പായി 100 വിമാനങ്ങള്‍ വാങ്ങുന്നതിന് ബോയിംഗ്, എയര്‍ബസ് വിമാനക്കമ്പനികളുമായി ജെറ്റ് എയര്‍വേസ് ചര്‍ച്ചകള്‍ തുടങ്ങി. ഏകദേശം 90,000 കോടി രൂപയുടെ വിമാനങ്ങള്‍ വാങ്ങാനാണ് പദ്ധതി.
യു.എ.ഇ. ആസ്ഥാനമായുള്ള എന്‍.ആര്.ഐ. വ്യവസായി മുരാരി ലാല്‍ ജലാനും ലണ്ടനിലെ കല്റോക്ക് ക്യാപിറ്റലും ചേര്‍ന്ന കണ്‍സോര്‍ഷ്യമാണ് ജെറ്റ് എയര്‍വേസിനെ ഏറ്റെടുത്തിരിക്കുന്നത്.
ആറു മാസത്തിനകം ഓഹരികള്‍, കടപ്പത്രം എന്നിവ വഴി കണ്‍സോര്‍ഷ്യം ജെറ്റ് എയര്‍വേസില്‍ 20 കോടി ഡോളറിന്റെ (1500 കോടി രൂപ) നിക്ഷേപം നടത്തും. ഏപ്രിലിനുമുമ്പായി സേവനങ്ങള്‍ പുനരാരംഭിക്കാനാണ് കമ്പനി പദ്ധതിയിട്ടിട്ടുള്ളത്.
TAGS: Jet Airways |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന