ടാറ്റാ മോട്ടോഴ്‌സ് 7,500 കോടിയുടെ റൈറ്റ്‌സ് ഇഷ്യുവിന് ഒരുങ്ങുന്നു

Posted on: January 28, 2015

Tata-Motors-Nano-plant-Big

മുംബൈ : ടാറ്റാ മോട്ടോഴ്‌സ് 7,500 കോടി രൂപയുടെ അവകാശ ഓഹരി ഇഷ്യുവിന് ഒരുങ്ങുന്നു. ഇതിനായി ഓഹരിയുടമകളുടെ അനുമതി തേടാൻ ഡയറക്ടർബോർഡ് യോഗം തീരുമാനിച്ചു. വികസനപദ്ധതികൾക്കും കടബാധ്യതകൾ കുറയ്ക്കാനും ഈ തുക വിനിയോഗിക്കും. ഓഹരിവില, ഇഷ്യുവിന്റെ തീയതി തുടങ്ങിയകാര്യങ്ങൾ പിന്നീട് പ്രഖ്യാപിക്കും.

സെസ്റ്റ്, ബോൾട്ട് എന്നീ രണ്ടു മോഡലുകൾ അടുത്തയിടെ ടാറ്റാ മോട്ടോഴ്‌സ് പുറത്തിറക്കിയിരുന്നു. വരും വർഷങ്ങളിലും ആകർഷണീയമായ രണ്ടു മോഡലുകൾ വീതം അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. കൂടുതൽ കരുത്തുള്ള നാനോയും പരിഷ്‌കരിച്ച സഫാരി സ്റ്റോമുമാണ് ടാറ്റാ മോട്ടോഴ്‌സിന്റെ അടുത്ത ലക്ഷ്യം. വാണിജ്യവാഹന ശ്രേണിയിൽ പരിഷ്‌കരിച്ച കൂടുതൽ മോഡലുകൾ അവതരിപ്പിക്കാനും ടാറ്റാ മോട്ടോഴ്‌സിന് പരിപാടിയുണ്ട്.