എൽ ഐ സി യിൽ 20 ശതമാനം വിദേശനിക്ഷേപം അനുവദിച്ചേക്കും

Posted on: October 7, 2021

ന്യൂഡല്‍ഹി : ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനില്‍ (എല്‍ഐസി) 20% വിദേശ നിക്ഷേപത്തിനൊരുങ്ങി മോദി സര്‍ക്കാര്‍. പത്തു ലക്ഷം കോടി രൂപയുടെ വരുമാനം ഇതുവഴി കേന്ദ്രസര്‍ക്കാരിനു ലഭിക്കും.

നിയമങ്ങളിലെ പുതിയ ഭേദഗതിയനുസരിച്ച് നിക്ഷേപകര്‍ക്ക് സര്‍ക്കാരിന്റെ പ്രത്യേകാനുമതി കൂടാതെ ഓഹരികള്‍ വാങ്ങാന്‍ സാധിക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ നികുതി വരുമാനം കുറഞ്ഞ സാഹചര്യത്തില്‍ 2021-22 വര്‍ഷത്ത സാമ്പത്തിക കമ്മി പരിഹരിക്കുന്നതിനാണ് പൊതുമേഖല സ്ഥാപനമായ എല്‍ഐസി യുടെ ഓഹരികള്‍ വില്ക്കാന്‍ തീരുമാനിച്ചത്.

 

TAGS: LIC |