May 2024
വിപണിമൂല്യം 15 ലക്ഷം കോടി കടന്ന് റിലയന്‍സ്
Posted on: September 4, 2021
മുംബൈ : റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം 15 ലക്ഷം കോടി മറികടന്നു. വെള്ളിയാഴ്ച 94.60 രൂപയുടെ നേട്ടത്തില്‍ (4.12 ശതമാനം) 2,388.25 രൂപയിലാണ് കമ്പനിയുടെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ വിപണിമൂല്യം 15.14 ലക്ഷം കോടി രൂപയിലെത്തി.
വ്യാപാരത്തിനിടെ 2,394.30 രൂപ വരെയെത്തി പുതിയ ഉയരം കുറിക്കുകയും ചെയ്തു. 2020 സെപ്റ്റംബര്‍ 16-ലെ 2,368.80 എന്ന നിലവാരമാണ് വെള്ളിയാഴ്ച മറികടന്നത്. ‘ജിയോഫോണ്‍ നെക്സ്റ്റ് സെപ്റ്റംബര്‍ പത്തിന് പുറത്തിറക്കാനിരിക്കുന്നതിനു മുന്നോടിയായാണ് ഓഹരിവിലകുതിച്ചുയര്ന്നത്.
ഹരിത ഊര്‍ജപദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന മുകേഷ് അംബാനിയുടെ പ്രഖ്യാപനവും വില ഉയരാന്‍ കാരണമായി. ഒരുമാസത്തിനിടെ റിലയന്‍സ് ഓഹരി വിലയില്‍ 15 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
TAGS: Reliance Industries |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന