എല്‍.ഐ.സി.യുടെ ഓഹരി വില്പന ഈ വര്‍ഷം തന്നെ

Posted on: August 17, 2021

മുംബൈ : പൊതുമേഖലയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍.ഐ.സി.) പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.) നടപ്പു സാമ്പത്തിക വര്‍ഷം തന്നെ ഉണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എല്‍.ഐ.സി.യുടെ ഓഹരി വില്പന കൈകാര്യം ചെയ്യാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളില്‍നിന്ന് താത്പര്യപത്രം ക്ഷണിച്ചപ്പോള്‍ 18 സ്ഥാപനങ്ങളാണ് അപേക്ഷിച്ചിട്ടുള്ളത്. കൊട്ടക് മഹീന്ദ്ര, ആക്‌സിസ്, ഐ.സി.ഐ.സി.ഐ. സെക്യൂരിറ്റീസ്, ജെ.എം. ഫിനാന്‍ഷ്യല്‍, ഡാം കാപ്പിറ്റല്‍, എഡെല്‍വീസ്, എച്ച്.ഡി.എഫ്.സി., യെസ് സെക്യൂരിറ്റീസ്, എസ്.ബി.ഐ. കാപ്പിറ്റല്‍, ഐ.ഐ.എഫ്.എല്‍. എന്നീ ഇന്ത്യന്‍
സ്ഥാപനങ്ങള്‍ക്കു പുറമെ സിറ്റി, ബാങ്ക് ഓഫ് അമേരിക്ക, എച്ച്.എസ്.ബി.സി.ഗോള്‍ഡ് മാന്‍ സാക്‌സ്, ജെ.പി. മോര്‍ഗന്‍, ബി.എന്‍.പി. പാരിബ, നോമുറ,സി.എല്‍.എസ്.എ. എന്നീആഗോള ബാങ്കര്‍മാരും ബിഡ് സമര്‍പ്പിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇവരില്‍നിന്ന് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍മാരെ തിരഞ്ഞെടുക്കും.

 

TAGS: LIC |