ജസ്സ് ഡയല്‍ ഏറ്റെടുക്കാന്‍ റിലയന്‍സ്

Posted on: July 16, 2021

മുംബൈ ; മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മറ്റൊരു ഏറ്റെടുക്കലിനുകൂടി തയ്യാറെടുക്കുന്നു. ഇന്റര്‍നെറ്റില്‍ വ്യാപാരികളുടെ വിവരങ്ങള്‍ ലഭ്യമാക്കുന്ന ഇന്റര്‍നെറ്റ് പ്രാദേശിക സെര്‍ച്ച് എന്‍ജിന്‍ കമ്പനിയായ ജസ്റ്റ് ഡയലിനെയാണ് ഇത്തവണ ലക്ഷ്യമിടുന്നത്.

5920 കോടിമുതല്‍ 6600 കോടിവരെ ചെലവിട്ട് 60 ശതമാനംവരെ ഓഹരികള്‍ റിലയന്‍സ് വാങ്ങുമെന്നാണ് സൂചനകള്‍. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നാണ് വിവരം. വെള്ളിയാഴ്ച നടക്കുന്ന ജസ്റ്റ് ഡയലിന്റ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഇടപാടു സംബന്ധിച്ച് തീരുമാനമായേക്കും.

TAGS: Just Dial | Reliance |