എല്‍ഐസി ഇനീഷ്യല്‍ പബ്ലിക് ഓഫറിന് മന്ത്രിസഭാ അനുമതി

Posted on: July 14, 2021

മുംബൈ ; ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ പ്രാരംഭ ഓഹരി വില്പനയ്ക്ക് (ഐ.പി.ഒ.) ധനമന്ത്രാലയത്തിനു കീഴിലുള്ള സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി തത്ത്വത്തില്‍ അനുമതി
നല്‍കി.

ജൂലായ് ഏഴിനു നടന്ന യോഗത്തില്‍ ഇതുസംബന്ധിച്ചു തീരുമാനമായതായാണ് സൂചന. ദീപാവലിയോടനുബന്ധിച്ച് ഐ.പി. ഒ. നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഓഹരികളുടെ
വിലയും വിറ്റഴിക്കുന്ന ഓഹരികളുടെ അനുപാതവും സമിതി പിന്നീട് തീരുമാനിക്കും.

ഐ.പി.ഒ. യ്ക്കുള്ള തയ്യാറെടുപ്പുകളുമായി മുന്നോട്ടുപോകുന്ന കമ്പനി ഓഹരിവില്‍പ്പന നടപടികള്‍ക്കായുള്ള മാനേജര്‍മാരെയും വൈകാതെനിയമിക്കും.

 

TAGS: LIC |