ടി സി എസിന് 9008 കോടി രൂപ അറ്റാദായം

Posted on: July 9, 2021

മുംബൈ : ഐ.ടി. കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് ജൂണ്‍ 30-ന് അവസാനിച്ച ആദ്യക്വാര്‍ട്ടറില്‍ 9008 കോടി രൂപയുടെ അറ്റാദായം. മുന്‍വര്‍ഷം ഇതേകാലത്തെ 7000 കോടിയെക്കാള്‍ 29 ശതമാനമാണ് വര്‍ധന.

മൊത്തം വരുമാനം 18 ശതമാനം ഉയര്‍ന്ന് 45,411 കോടി രൂപയായി. മുന്‍വര്‍ഷമിത് 38,322 കോടി രൂപയായിരുന്നു. ഇടക്കാല ലാഭവീതമായി ഓഹരിയൊന്നിന് ഏഴുരൂപവീതം നല്‍കാനും തീരുമാനിച്ചു. ഓഗസ്റ്റ് അഞ്ചിന് ലാഭവീതം കൈമാറും.

 

 

TAGS: TCS |