May 2024
ഇടതു തരംഗം ; എൽഡിഎഫ് 94, യുഡിഎഫ് 43, എൻഡിഎ 3
Posted on: May 2, 2021
തിരുവനന്തപുരം : വോട്ടെണ്ണൽ നാല് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് ഇടത് തരംഗം. എൽഡിഎഫ് 94 സീറ്റുകളിലും യുഡിഎഫ് 43 ഉം എൻഡിഎ മൂന്ന് സീറ്റുകളിലും ലീഡ് ചെയ്യുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് പുറമെ മന്ത്രിമാരായ ടി.പി.രാമകൃഷ്ണൻ (പേരാമ്പ്ര), എം.എം.മണി (ഉടമ്പൻചോല), കെ. കൃഷ്ണൻകുട്ടി (ചിറ്റൂർ), കെ.കെ. ശൈലജ ടീച്ചർ (മട്ടന്നൂർ) തുടങ്ങിയവർ ലീഡ് ചെയ്യുന്നു.
മന്ത്രിമാരായ കെ.ടി. ജലീലും ജെ.മേഴ്സിക്കുട്ടിയമ്മയും പിന്നിലാണ്. എൽഡിഎഫ് നേതാക്കൻമാരായ എം.വി.ഗോവിന്ദൻ മാസ്റ്റർ (തളിപ്പറമ്പ്), പി.രാജീവ് (കളമശേരി), കെ.ജെ. മാക്സി (കൊച്ചി), കെ. രാധാകൃഷ്ണൻ (ചേലക്കര) തുടങ്ങിയവർ ലീഡ് ചെയ്യുകയാണ്. ദേവികുളത്ത് എൽഡിഎഫിലെ എ. രാജ വിജയിച്ചു.
തൊടുപുഴയിൽ യുഡിഎഫിലെ പി.ജെ. ജോസഫിന് 9028 വോട്ടുകളുടെ ലീഡ് നേടി. ഏറ്റുമാനൂരിൽ വി.എൻ. വാസവന് 2332 വോട്ടുകളുടെ ലീഡ്.
TAGS: Assembly Election Results | LDF | Pinarayi Vijayan |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന