റിലയന്‍സിന് 53,739 കോടി സംയോജിത അറ്റലാഭം

Posted on: May 1, 2021

കൊച്ചി : റിലയന്‍സ് ഇന്‍ഡസ്ട്രീസ് മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം 53,739 കോടി രൂപ സംയോജിത അറ്റാദായം നേടി.

മുന്‍ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 34.8 ശതമാനമാണ് അറ്റാദായത്തിലെ വര്‍ധന. സംയോജിത വരുമാനം 18.3 ശതമാനം കുറഞ്ഞ് 5,39,238 കോടി രൂപയിലെത്തി.

റിലയന്‍സിന്റെ റീട്ടെയില്‍ വിഭാഗത്തില്‍ നിന്നുള്ള സംയോജിത വരുമാനം 1,57,629 കോടി രൂപയാണ്. അറ്റാദായം 5,481 കോടി രൂപയും. റിലയന്‍സ് ജിയോയില്‍ നിന്നുള്ള വരുമാനം 86,493 കോടി രൂപയാണ്. ലാഭം 12,537 കോടി രൂപയും. ജിയോയുടെ മൊത്തം ഉപയോക്തൃ അടിത്തറ മാര്‍ച്ച് 31-ലെ കണക്ക് പ്രകാരം 42.62 കോടിയാണ്. 3.79 കോടി ഉപയോക്താക്കളെ ജിയോ പുതുതായി കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് ക്വാര്‍ട്ടറിലെ റിലയന്‍സിന്റെ വരുമാനം 1,72,095 കോടി രൂപയാണ്. ലാഭം 0.7 ശതമാനം വര്‍ധിച്ച് 7,617 കോടി രൂപയായി.

 

TAGS: Reliance |