മാരുതി സുസുക്കിക്ക് 1241 കോടി രൂപ അറ്റാദായം

Posted on: April 28, 2021

കൊച്ചി : കാര്‍ കമ്പനിയായ മാരുതി സുസുകി 2021 മാര്‍ച്ചില്‍ അവസാനിച്ച മൂന്നു മാസക്കാലയളവില്‍ 1,241.1 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവിലേതിനെക്കാള്‍ 6.14 ശതമാനത്തിന്റെ നേരിയ കുറവ്.

അതേസമയം, വിറ്റുവരവ് 33.58 ശതമാനം വര്‍ധിച്ച് 22,959.8 കോടി രൂപയിലെത്തി. സംയോജിത കണക്കുകളാണ് ഇത്. കമ്പനിയുടെ മാത്രം കണക്കെടുത്താല്‍ അറ്റാദായം 1,166.1 കോടിയാണ്.

4,92,235 കാറുകളാണ് ഈ കാലയളവില്‍ കമ്പനി വിറ്റഴിച്ചത്. 27.8 ശതമാനം വര്‍ധന. ഇതില്‍ 35,528 കാറുകള്‍ കയറ്റുമതി ചെയ്തതാണ്.

 

TAGS: Maruti Suzuki |