ഇൻഫോസിസിൽ സമ്പൂർണ വർക്ക് അറ്റ് ഹോം

Posted on: April 20, 2021

ബംഗലുരു :  ഐ.ടി. കമ്പനിയായ ഇന്‍ഫോസിസ് മുഴുവന്‍ ജീവനക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ട് ഇ-മെയില്‍ സന്ദേശം അയച്ചു. കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സമ്പൂര്‍ണ ‘വര്‍ക്ക് ഫ്രം ഹോം’ നടപ്പാക്കുന്നത്.

തങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യം ശ്രദ്ധിക്കണമെന്ന് ജീവനക്കാര്‍ക്ക് അയച്ച ഇ-മെയിലില്‍ ഇന്‍ഫോസിസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ യു.ബി. പ്രവീണ്‍ റാവു ആവശ്യപ്പെട്ടു. ആള്‍ കൂടുന്ന ഇടങ്ങളില്‍നിന്ന് മാറി നില്‍ക്കണമെന്നും പുറത്തിറങ്ങുമ്പോള്‍ കൃത്യമായി മാസ്‌ക് ധരിക്കുകയും അകലം പാലിക്കുകയും ചെയ്യണമെന്നും സന്ദേശത്തില്‍ പറയുന്നു. വാക്സിന്‍ എടുക്കാന്‍ യോഗ്യതയുള്ളവര്‍ എത്രയും വേഗം അത് എടുക്കണം. ചില കേന്ദ്രങ്ങളില്‍ വാക്സിന്‍ എടുക്കാനുള്ള സൗകര്യം ഇന്‍ഫോസിസ് തന്നെ ഏര്‍പ്പെടുത്തിയിരുന്നു.

TAGS: Infosys |