ടി സി എസിന് 9,246 കോടി രൂപ അറ്റാദായം

Posted on: April 13, 2021

t

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഐ.ടി. കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് 2021 മാര്‍ച്ചില്‍ അവസാനിച്ച മൂന്നു മാസക്കാലയളവില്‍ 9,246 കോടി രൂപയുടെ അറ്റാദായം നേടി.

മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 8,049 കോടിയായിരുന്നു ലാഭം. 14.9 ശതമാനം വളര്‍ച്ച. വരുമാനം 9.4 ശതമാനം ഉയര്‍ന്ന് 43,705 കോടിയായി. മികച്ച പ്രവര്‍ത്തനത്തെ തുടര്‍ന്ന് ഓഹരിയുടമകള്‍ക്ക് ഓഹരിയൊന്നിന് 15 രൂപ നിരക്കില്‍ ലാഭവീതം പ്രഖ്യാപിച്ചു.

TAGS: TCS |