റിലയൻസിന് മൂന്നാം ക്വാർട്ടറിൽ 14,894 കോടി രൂപ ലാഭം

Posted on: January 26, 2021

മുംബൈ: നടപ്പു സാമ്പത്തികവര്‍ഷം മൂന്നാം ക്വാര്‍ട്ടറില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലാഭത്തില്‍ 25.8 ശതമാനം വര്‍ധന. 2019 ഒക്ടോബര്‍ – ഡിസംബര്‍ കാലത്തെ 11,841 കോടി രൂപയില്‍നിന്ന് 14,894 കോടി രൂപയായാണ് ലാഭം ഉയര്‍ന്നത്. അതേസമയം, വരുമാനം 1,69,221 കോടി രൂപയില്‍നിന്ന് 18.6 ശതമാനം കുറഞ്ഞ് 1,37,829 കോടിയിലെത്തി.

വരുമാനം കുറഞ്ഞെങ്കിലും നികുതിക്കുശേഷമുള്ള ലാഭത്തില്‍ കാര്യമായ വര്‍ധനയുണ്ടായെന്നത് ശ്രദ്ധേയമാണ്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍നിന്നുള്ള ലാഭം മുന്‍വര്‍ഷത്തെ 6,024 കോടി രൂപയില്‍നിന്ന് 48.4 ശതമാനം വര്‍ധിച്ച് 8,942 കോടിയായി. റീട്ടെയിലിന്റെ ലാഭം 13.4 ശതമാനം ഉയര്‍ന്ന് 3,102 കോടി രൂപയിലെത്തി.