ടി സി എസിന് 8.701 കോടി രൂപ അറ്റാദായം

Posted on: January 9, 2021
 
മുംബൈ: ഐ.ടി. കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസിന് (ടി.സി.എസ്.) മൂന്നാം പാദത്തിൽ 8,701 കോടി രൂപയുടെ ലാഭം. മുൻവർഷം ഇതേകാലത്തെ 8,118 കോടിയെ അപേക്ഷിച്ച് 7.18 ശതമാനം അധികമാണിത്. കമ്പനിയുടെ വരുമാനം 5.42 ശതമാനം ഉയർന്ന് 42,015 കോടി രൂപയിലെത്തി.
 
തൊട്ടു മുൻവർഷം ഇതേകാലത്ത് 39,854 കോടിയായിരുന്നു. ഒമ്പതു വർഷത്തിനിടയിൽ ഏറ്റവും മികച്ച മൂന്നാം പാദ പ്രവർത്തനഫലമാണിതെന്ന് കമ്പനി അറിയിച്ചു. ഓഹരിയൊന്നിന് ആറു രൂപ പ്രകാരം ലാഭവീതം നൽകാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

TAGS: TCS |