കംപ്യൂട്ടർ ശൃംഖലയിൽ തകരാറ് : ബ്രിട്ടീഷ് എയർവേസ് സർവീസുകൾ സ്തംഭനത്തിൽ

Posted on: May 27, 2017

ലണ്ടൻ : ബ്രിട്ടീഷ് എയർവേസിന്റെ കംപ്യൂട്ടർ ശൃംഖലയിലുണ്ടായ തകരാറിനെ തുടർന്ന് വിമാനസർവീസുകൾ താറുമാറായി. ടിക്കറ്റ് ബുക്കിംഗും ഓൺലൈൻ ചെക്ക് ഇൻ സംവിധാനവും തടസപ്പെട്ടു. ഇതേ തുടർന്ന് വിമാനസർവീസുകൾ വൈകുകയാണ്. ഒരു സെക്ടറിൽ നിന്ന് മറ്റൊരു സെക്ടറിലേക്കുള്ള യാത്രക്കാരുടെ ട്രാൻസഫറും അനന്തമായി നീളുകയാണ്. വിവിധ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ ബാഗേജുകളുടെ നീക്കവും തടസപ്പെട്ടു. തകരാറ് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ബ്രിട്ടീഷ് എയർവേസ് വ്യക്തമാക്കി.

യാത്രക്കാർക്കുണ്ടായ പ്രതിസന്ധിയിൽ ബ്രിട്ടീഷ് എയർവേസ് ക്ഷമാപണം നടത്തി. കഴിഞ്ഞ വർഷവും ബ്രിട്ടീഷ് എയർവേസിന്റെ ഓൺലൈൻ ചെക്ക് ഇൻ സിസ്റ്റം തകരാറിലായിരുന്നു.

TAGS: British Airways |