റിലയൻസ് 5ജി അടുത്ത വർഷം നടപ്പാക്കും : മുകേഷ് അംബാനി

Posted on: December 9, 2020

ന്യൂഡല്‍ഹി : അടുത്ത വര്‍ഷം പകുതിയോടെ 5ജിലഭ്യമാക്കുമെന്ന സുചനയുമായി റിലയന്‍സ്
ചെയര്‍മാന്‍ മുകേഷ്അംബാനി. രാജ്യത്തു 5ജി സാങ്കേതിക വിദ്യനടപ്പാക്കാന്‍ നയപരമായ ഇടപെടല്‍ വേഗത്തില്‍ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

5ജി വിപ്ലവത്തില്‍ റിലയന്‍സ് ജിയോ വഴി ആത്മനിര്‍ഭര്‍ ഭാരതത്തിനായുള്ള ശ്രമങ്ങള്‍ക്കു 5ജി നെറ്റ്വര്‍ക്ക് സഹായമാകും. ഇതിനുള്ള സാങ്കേതിക വിദ്യയും ഉപകരണങ്ങളും പ്രാദേശിമായി തയാറാക്കുകയാണു ലക്ഷ്യം- മുകേഷ് അംബാനി വ്യക്തമാക്കി.

ഡിജിറ്റല്‍ ശൃംഖലയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. ഇതു നിലനിര്‍ത്താന്‍ 5ജി സാങ്കേതിക വിദ്യഎത്രയും വേഗം നടപ്പാക്കേണ്ടതുണ്ട്. നയപരമായ തീരുമാനവുംആവശ്യമാണ്. സാധാരണക്കാരനു താങ്ങാനാവുന്നതുമാകണം- അദ്ദേഹം പറഞ്ഞു.

ഡിജിറ്റല്‍ രംഗത്തു മുന്നേറുമ്പോള്‍ ഹാര്‍ഡ്വെയര്‍ ആവശ്യം വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വലിയ തോതിലുള്ള ഹാര്‍ഡ്വെയര്‍ ഇറക്കുമതി ഇനി സാധ്യമാകാതെ വരും. രാജ്യത്തു തന്നെ ഇതു വികസിപ്പിക്കാനുള്ള നീക്കം സജീവമാകണം. എല്ലാവരും ഒരുമിച്ചുനിന്നാല്‍ സോഫ്‌റ്റ്വെയര്‍ രംഗത്തെ വിജയം പോലെ ഹാര്‍ഡ്വെയര്‍ രംഗത്തും നേട്ടം സ്വന്തമാക്കാനാകും- അംബാനിപറഞ്ഞു.

TAGS: 5G Technology | Jio |