റിലയൻസ് റീട്ടെയ്ൽ 47,265 കോടി മൂലധനം സമാഹരിച്ചു

Posted on: November 21, 2020

മുംബൈ : റിലയന്‍സ് ഇന്‍ഡസ്ട്രീസിനു കീഴിലുള്ള റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സിന്റെ ധനസമാഹരണ പദ്ധതി പൂര്‍ത്തിയായതായി കമ്പനി വ്യക്തമാക്കി. സെപ്റ്റംബര്‍ 25 -നു തുടങ്ങിയ പദ്ധതിയില്‍ ഇതുവരെ 10.09 ശതമാനം ഓഹരികള്‍ വിറ്റഴിച്ചു. ഇതുവഴി 47,265 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്.

വിദേശ പ്രൈവറ്റ് ഇക്വിറ്റി സംരംഭങ്ങള്‍ക്കും സോവറീന്‍ വെല്‍ത്ത് ഫണ്ട് കമ്പനികള്‍ക്കുമാണ് ഓഹരികള്‍ കൈമാറിയത്. പ്രൈവറ്റ് ഇക്വിറ്റി സംരംഭങ്ങളായ സില്‍വര്‍ ലേക്ക് പാര്‍ട്‌ണേഴ്‌സ്, കെ.കെ.ആര്‍, ജി.ഐ.സി, ടി.പി.ജി, ജനറല്‍ അറ്റ്ലാന്റിക് എന്നിവയ്കും സോവറീന്‍ വെല്‍ത്ത് ഫണ്ട് കമ്പനികളായ യു.എ.ഇ.യില്‍ നിന്നുള്ള മുബാദല, അബുദാബിയിലെ എ.ഡി.ഐ.എ, സൗദിയുടെ പി.ഐ.എഫ്. എന്നിവയ്ക്കുമായി ആകെ ആകെ 69.27 കോടി ഓഹരികളാണ് കമ്പനി വിറ്റഴിച്ചത്. നേരത്തേ റിലയന്‍സിന്റെ മറ്റൊരു ഉപകമ്പനിയായ ജിയോ പ്ലാറ്റ്‌ഫോം 1.52 ലക്ഷം കോടി രൂപ സമാനമായ രീതിയില്‍ സമാഹരിച്ചിരുന്നു.

 

TAGS: Reliance |