May 2024
അർബൻ ലാഡറിനെ റിലയൻസ് ഏറ്റെടുത്തു
Posted on: November 16, 2020
മുംബൈ : പ്രതിസന്ധിയിലായ ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ റീട്ടെയിലറായ അര്‍ബന്‍ ലാഡറിനെ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റെടുത്തു. അര്‍ബന്‍ ലാഡറിന്റെ 96 ശതമാനം ഓഹരികള്‍ 182.12 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. 2023 ഡിസംബര്‍ അവസാനത്തിനു മുമ്പായി 75 കോടി രൂപ കൂടി കമ്പനിയിലേക്ക് മുതല്‍മുടക്കും.
റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് എന്ന അനുബന്ധ സ്ഥാപനം വഴിയാണ് ഏറ്റെടുക്കല്‍. ആശിഷ് ഗോയല്‍, രാജീവ് ശ്രീവാസ്തവ എന്നിവര്‍ ചേര്‍ന്ന് 2012-ല്‍ തുടങ്ങിയ സ്റ്റാര്‍ട്ട്അപ്പിന് 2018-ല്‍ 1,200 കോടി രൂപ വരെ മൂല്യം കല്പിക്കപ്പെട്ടിരുന്നു. ഇതിനോടകം 750 കോടി രൂപ വിവിധ ഘട്ടങ്ങളിലായി നിക്ഷേപക സ്ഥാപനങ്ങളില്‍നിന്ന് സമാഹരിച്ചു. എന്നാല്‍, മത്സരം രൂക്ഷമായതോടെ പ്രവര്‍ത്തനം അവതാളത്തിലായി.
റിലയന്‍സ് ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഓണ്‍ലൈന്‍ മരുന്നു വില്പനക്കാരായ നെറ്റ്മെഡ്സിനെയും സ്വന്തമാക്കിയിരുന്നു. അര്‍ബന്‍ ലാഡറിനെ മുകേഷ് അംബാനി സ്വന്തമാക്കി.
TAGS: Reliance Industries Ltd |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന