റിലയൻസിന് 9567 കോടി രൂപ അറ്റാദായം

Posted on: October 31, 2020

മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 11,262 കോടി രൂപയായിരുന്നു. 15 ശതമാനം കുറവ്. വരുമാനം 1.2 ലക്ഷം കോടി രൂപയായും താഴ്ന്നു.

മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1.5 ലക്ഷം കോടിയായിരുന്നു. അതേസമയം, റിലയന്‍സ് ജിയോയുടെ ലാഭം 3 മടങ്ങ് വര്‍ദ്ധിച്ച് 2844 കോടിയിലെത്തി. വരുമാനം 17,481 കോടി രൂപ. വര്‍ധന 33 ശതമാനം.