എയർ ഇന്ത്യ എക്‌സ്പ്രസിന് റെക്കോർഡ് ലാഭം

Posted on: October 29, 2020

കൊച്ചി :  എയര്‍ ഇന്ത്യ എക്‌സ്പ്രസിനു കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് ലാഭം. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തില്‍ 412.77 കോടി രൂപയാണു ലാഭം. മുന്‍ വര്‍ഷം ഇത് 169 കോടി രൂപയായിരുന്നു. 2005 ല്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനി കഴിഞ്ഞ 5 വര്‍ഷമായി ലാഭത്തിലാണ്.

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും സാമ്പത്തിക വര്‍ഷത്തിലെ അവസാന ത്രൈമാസത്തില്‍ (ജനുവരി- മാര്‍ച്ച്) എയര്‍ ഇന്ത്യ എക്‌സ്പ്രസിനു വരുമാനത്തില്‍ 25 ശതമാനം വര്‍ധന നേടാനായെന്നും സിഇഒ കെ. ശ്യാം സുന്ദര്‍പറഞ്ഞു. ഇക്കൊല്ലം ജനുവരി മാര്‍ച്ച് കാലഘട്ടത്തില്‍ 5219 കോടി രൂപയാണ് വരുമാനം. 4172 കോടി രൂപയായിരുന്നു.

യാത്രക്കാരുടെ എണ്ണത്തിലും മികച്ച നേട്ടമുണ്ടാക്കാനായി. 2018-19 ല്‍ 43.6 ലക്ഷം പേര്‍ യാത്രചെയ്തപ്പോള്‍ 2019-20 യാത്രക്കാര്‍ 48.4 ലക്ഷം ആയി. 11 ശതമാനം വര്‍ധന. ഇതില്‍ 46.6 ലക്ഷവും വിദേശ യാത്രക്കാരായിരുന്നു. ഇതോടെ ഇന്ത്യയില്‍ നിന്നു വിദേശത്തേക്കും തിരിച്ചുമുള്ള യാത്രക്കാരില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ വിഹിതം 7.1 ശതമാനമായി മുന്‍കൊല്ലം ഇത് 6.5 ശതമാനം ആയിരുന്നു.