ടാറ്റാ മോട്ടോഴ്സിന്റെ കാര്‍ ഉത്പാദനം 40 ലക്ഷം പിന്നിട്ടു

Posted on: October 27, 2020

കൊച്ചി: ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്സ് പുതിയ നാഴികക്കല്ല് പിന്നിട്ടു. കാറുകളും സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങളും അടങ്ങുന്ന യാത്രാ വാഹന വിഭാഗത്തില്‍ ഉത്പാദനം 40 ലക്ഷം യൂണിറ്റുകള്‍ പിന്നിട്ടു. ഏതാണ്ട് മൂന്നു പതിറ്റാണ്ട് കൊണ്ടാണ് കമ്പനി ഈ നേട്ടം കൈവരിച്ചത്.

1991-ല്‍ ‘ടാറ്റാ സിയാറ’ എസ്.യു.വി. വിപണിയിലെത്തിച്ചുകൊണ്ടാണ് യാത്രാ വാഹന രംഗത്തേക്ക് ടാറ്റാ മോട്ടോഴ്സ് ചുവടുെവച്ചത്. ഇന്‍ഡിക, സിയാറ, സുമോ, സഫാരി, നാനോ തുടങ്ങിയ മോഡലുകള്‍ അവതരിപ്പിച്ച കമ്പനി 2005-06-ലാണ് 10 ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടത്. 2015-ഓടെ ഇത് 30 ലക്ഷമായി.

നിലവില്‍ ടിയാഗോ, ടിഗോര്‍, നെക്സോണ്‍, ഹാരിയര്‍, അള്‍ട്രോസ് എന്നീ മോഡലുകളാണ് കമ്പനി വില്‍ക്കുന്നത്.

TAGS: Tata Motors |