എൽ ഐ സി ഇനീഷ്യൽ പബ്ലിക് ഓഫർ അടുത്ത വർഷം

Posted on: October 4, 2020

 

മുംബൈ : ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഇനീഷ്യൽ പബ്ലിക് ഓഫർ അടുത്ത വർഷമുണ്ടായേക്കും. നടപ്പ് സാമ്പത്തിക വർഷം നാലാം ക്വാർട്ടറിൽ ഐപിഒ നടത്താനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. തുടർന്ന് എൽ ഐ സി ഓഹരികൾ വിദേശ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുന്നതും പരിഗണനയിലുണ്ട്. എൽ ഐ സി ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്യുമെന്ന് കഴിഞ്ഞ ബജറ്റിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു.

എൽ ഐ സിയുടെ 25 ഓഹരികൾ ഘട്ടംഘട്ടമായി വിൽക്കാനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. നിലവിൽ എൽ ഐ സിയുടെ 100 ശതമാനം ഓഹരികളും കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാണ്. ഓഹരിവില്പനയുടെ മുന്നോടിയായി എൽ ഐ സിയുടെ മൂല്യനിർണയം നടത്താൻ ഉപദേശകരായി ഡിലോയിറ്റിനെയും എസ് ബി ഐ കാപ്പിറ്റൽ മാർക്കറ്റിനെയും നിയമിച്ചിട്ടുണ്ട്.

TAGS: LIC |