ഇന്ത്യയിൽ നിന്ന് 13 രാജ്യങ്ങളിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു

Posted on: September 20, 2020

ന്യൂഡൽഹി : കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച വിമാനസർവീസുകൾ ഇന്ത്യ പുനരാരംഭിക്കാനൊരുങ്ങുന്നു. ആദ്യഘട്ടത്തിൽ 13 രാജ്യങ്ങളിലേക്കുള്ള സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു.

യുഎസ്എ, യുകെ, കാനഡ, ഫ്രാൻസ്, ജർമ്മനി, യുഎഇ, ഖത്തർ, ബഹ്‌റൈൻ, മാലിദ്വീപ്, ഇറാഖ്, നൈജീരിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ 13 രാജ്യങ്ങളിലേക്കുള്ള സർവീസുകളാണ് പുനരാരംഭിക്കുന്നത്. ബബിൾ പ്രോഗ്രാമിന്റെ ഭാഗമായി യുഎസ്എ, യുകെ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ തുടങ്ങിക്കഴിഞ്ഞു.

വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയിലേക്കും തിരിച്ചുമായി 17 ലക്ഷം പേരെ എത്തിച്ചതായി മന്ത്രി വ്യക്തമാക്കി. സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.