ക്യാപ്റ്റൻ ആർ എസ് സന്ധു എയർ ഇന്ത്യ ഓപ്പറേഷൻസ് ഡയറക്ടർ

Posted on: July 12, 2020

മുംബൈ : ക്യാപ്റ്റൻ ആർ എസ് സന്ധുവിനെ എയർ ഇന്ത്യ ഓപ്പറേഷൻസ് ഡയറക്ടറായി നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് രാജ്‌വിന്ദർ സിംഗ് സന്ധുവിന്റെ നിയമനം.

പ്രധാനമന്ത്രി അധ്യക്ഷനായ അപ്പോയ്‌മെന്റ്‌സ് കമ്മിറ്റി ഇന്നലെ സന്ധുവിന്റെ നിയമനത്തിന് അംഗീകാരം നൽകിയിരുന്നു. കഴിഞ്ഞ മാർച്ച് മുതൽ ഓപ്പറേഷൻസ് ഡയറക്ടറുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു.