വന്ദേ ഭാരത് ദൗത്യത്തില്‍ ഇന്‍ഡിഗോയും

Posted on: May 22, 2020

ന്യൂഡല്‍ഹി : പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കു സര്‍വീസ് നടത്താന്‍ സ്വകാര്യ വിമാന കമ്പനിയായ ഇന്‍ഡിഗോയ്ക്ക് അനുമതി. എയര്‍ ഇന്ത്യമാത്രമാണ് ഇപ്പോള്‍ ദൗത്യത്തിലുള്ളത്.

സൗദി അറേബ്യ, കുവൈത്ത്, മസ്‌കത്ത്, ദോഹ എന്നിവിടങ്ങളില്‍ നിന്നു കേരളത്തിലേക്ക് 97 സര്‍വീസുകള്‍ ഇന്‍ഡിഗോ നടത്തും. സൗദിയില്‍ നിന്ന് 36, ദോഹയില്‍ നിന്ന് 28, കുവൈത്തില്‍ നിന്ന് 23, മസ്‌കത്തില്‍ നിന്ന് 10 എന്നിങ്ങനെയാണു സര്‍വീസുകളുടെ എണ്ണം. ആകെ 180 സര്‍വീസുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുവദിക്കുമെന്നു വ്യോമയാന മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.